വ്യാജ ലോട്ടറി ടിക്കറ്റുകൾ നിർമിച്ച് വിൽപന; പ്രതി പിടിയിൽ
Friday, February 14, 2025 11:17 PM IST
കൊല്ലം: വ്യാജ ലോട്ടറി ടിക്കറ്റുകൾ നിർമിച്ച് വിൽപന നടത്തിയ പ്രതി അറസ്റ്റിൽ. കൊല്ലം പുനലൂരിൽ ആണ് സംഭവം.
വാളക്കോട് കുഴിയിൽ വീട്ടിൽ ബൈജു ഖാൻ ആണ് അറസ്റ്റിലായത്. പുനലൂർ ടിബി ജംഗ്ഷനിൽ അൽഫാന ലക്കി സെന്റര്‍ എന്ന സ്ഥാപനം നടത്തി വരികയായിരുന്നു ഇയാൾ.
തട്ടിപ്പിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മറ്റൊരു ലോട്ടറി കട ഉടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.