മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആനയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം നീട്ടി
Friday, February 14, 2025 9:48 PM IST
മലയാറ്റൂർ: അതിരപ്പിള്ളിയില്‍ മസ്തകത്തിന് മുറിവേറ്റ നിലയിൽ കണ്ടെത്തിയ ആനയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം നീട്ടി. സിസിഎഫ് പങ്കെടുക്കുന്ന യോഗത്തിന് ശേഷമാണ് തീരുമാനം.
മയക്കുവെടി വയ്ക്കാൻ ആനയുടെ ആരോഗ്യം മെച്ചപ്പെടണം. മൂന്നു ദിവസം കൂടി ആനയെ നിരീക്ഷിക്കുമെന്ന് ഡോ അരുൺ സക്കറിയ അറിയിച്ചു.
മറ്റ് ആനകളുമായി ഉണ്ടായ സംഘർഷത്തിലാണ് ആനയ്ക്ക് പരിക്ക് പറ്റിയത് എന്നാണ് നിഗമനം. ആനയെ നേരത്തെ മയക്കുവെടിവച്ച് ചികിത്സ നൽകിയെങ്കിലും പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് വീണ്ടും മയക്കുവെടിവയ്ക്കാനുള്ള നീക്കം.