ഭിന്നത കൂട്ടാനേ രാഷ്ട്രപതി ഭരണം ഉപകരിക്കൂ; മണിപ്പുരില്‍ രാഷ്ട്രപതി ഭരണത്തിനെതിരേ മെയ്തെയ് വിഭാഗം
Friday, February 14, 2025 7:58 PM IST
ഇംഫാൽ: മണിപ്പുരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് മെയ്തെയ് വിഭാഗം. നിലവിലെ ഭിന്നത കൂട്ടാനേ രാഷ്ട്രപതി ഭരണം ഉപകരിക്കൂയെന്ന് മെയ്തെയ് വിഭാഗം മുന്നറിയിപ്പ് നല്കി.
തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധി സംസ്ഥാനം ഭരിക്കണമെന്ന ആവശ്യമാണ് മെയ്തെയ് വിഭാഗം മുന്പോട്ട് വയ്ക്കുന്നത്. അതേസമയം രാഷ്ട്രപതി ഭരണത്തെ കുക്കി വിഭാഗം പിന്തുണക്കുകയും ചെയ്തു.
നേരത്തെ മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി വിജ്ഞാപനമിറക്കിയിരുന്നു. പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കം നടത്തുന്നതിനിടെ നാടകീയമായി ബിരേന്‍ സിംഗ് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ബിജെപി എംഎൽഎമാരുടെ യോഗം ചേർന്നെങ്കിലും അടുത്ത മുഖ്യമന്ത്രിയെ സംബന്ധിച്ച് സമവായമായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ബിരേൻ സിംഗിന്റെ പിൻഗാമിയെ ചൊല്ലി ബിജെപി എംഎൽഎമാർക്കിടയിൽ ചേരിപ്പോര് രൂക്ഷമായിരുന്നു.
സ്പീക്കർ ടി.എസ്.സിംഗിനെ പിന്തുണയ്ക്കുന്ന ഒരു പക്ഷവും ബീരേൻ സിംഗ് അനുകൂലികൾ മറുവശത്തുമായാണ് ചരടുവലി നടക്കുന്നത്.