മു​ണ്ട​ക്ക​യം: കൂ​ട്ടി​ക്ക​ലി​ൽ പു​ര​യി​ട​ത്തി​ൽ പു​ലി ച​ത്ത നി​ല​യി​ൽ. മു​ണ്ട​ക്ക​യം കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഇ​ളം​കാ​ട്ടി​ലാ​ണ്പു​ലി​യെ ച​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പൊ​തു​ക​ത്ത് പി.​കെ. ബാ​ബു​വി​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള പു​ര​യി​ട​ത്തി​ലാ​ണ് പു​ലി​യെ ക​ണ്ടെ​ത്തി​യ​ത്. പു​ലി​യു​ടെ ജ​ഡ​ത്തി​ന് ര​ണ്ട് ദി​വ​സ​ത്തി​ലേ​റെ പ​ഴ​ക്കം ഉ​ണ്ട്.

സ്ഥ​ല​ത്ത് വ​ന​പാ​ല​ക​രെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.