ശബരിമല തീർഥാടകരുടെ വാഹനം വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി അപകടം
Friday, February 14, 2025 4:00 PM IST
പുനലൂർ: ശബരിമല തീർഥാടകരുടെ വാഹനം വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി അപകടം. മൂവാറ്റുപുഴ-പുനലൂർ സംസ്ഥാന പാതയിൽ കൂടൽ നെടുമൺകാവിൽ ആണ് അപകടമുണ്ടായത്.
നെടുമങ്ങാട് സ്വദേശികളായ മൂന്നു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒരാൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.
ശബലിമല ദർശനത്തിനു ശേഷം സംഘം മടങ്ങുന്നതനിടെയാണ് അപകടമുണ്ടായത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണം.