കേന്ദ്രത്തിന്റെ പലിശരഹിത വായ്പ; മാര്‍ച്ച് 31നകം പണം ചെലവഴിക്കൽ വലിയ വെല്ലുവിളിയെന്ന് ധനമന്ത്രി
Friday, February 14, 2025 3:37 PM IST
തിരുവനന്തപുരം: പണം തിരിച്ചടയ്ക്കണമെന്ന ഉപാധിയോടെ വയനാട് പുനരധിവാസത്തിന് കേന്ദ്ര സർക്കാർ 529.50 കോടി വായ്പ അനുവദിച്ച സംഭവത്തിൽ പ്രതികരണവുമായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. മാര്‍ച്ച് 31നകം പണം ചെലവഴിക്കണമെന്ന നിര്‍ദേശം വലിയ വെല്ലുവിളിയാണ്. വലിയ പ്രായോഗിക പ്രശ്നം ഇക്കാര്യത്തിലുണ്ടെന്ന് മന്ത്രി പ്രതികരിച്ചു.
വിവിധ വകുപ്പുകളുമായി ആലോചിച്ച് നടപടിയെടുക്കും. 2000 കോടിയുടെ ഗ്രാന്റാണ് സംസ്ഥാനം ആവശ്യപ്പെട്ടത്.
സാധാരണ ഇത്തരത്തിലുള്ള സഹായമാണ് സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. അടുത്ത വര്‍ഷം തന്നെ പുനരധിവാസം പൂര്‍ത്തിയാക്കാന്‍ വേണ്ട നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മന്ത്രി അറിയിച്ചു.