കോ​ഴി​ക്കോ​ട്: കൊ​യി​ലാ​ണ്ടി കു​റു​വ​ങ്ങാ​ട് മ​ണ​ക്കു​ള​ങ്ങ​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ ആ​ന​യി​ട​ഞ്ഞ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും പെ​ട്ട് മൂ​ന്ന് പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ്വ​മേ​ധ​യാ ഇ​ട​പെ​ട്ട് ഹൈ​ക്കോ​ട​തി. ഗു​രു​വാ​യൂ​ർ ദേ​വ​സ്വ​ത്തോ​ടും വ​നം​വ​കു​പ്പി​നോ​ടും വി​ശ​ദീ​ക​ര​ണം തേ​ടി​യ ഹൈ​ക്കോ​ട​തി, ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​ൻ ഹാ​ജ​രാ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു.

ര​ണ്ട് ആ​ന​ക​ളു​ടെ ഉ​ള്‍​പ്പെ​ടെ ഫീ​ഡി​ങ് റ​ജി​സ്റ്റ​ര്‍, ട്രാ​ന്‍​സ്‌​പോ​ര്‍​ട്ടേ​ഷ​ന്‍ ര​ജി​സ്റ്റ​ര്‍, മ​റ്റു ര​ജി​സ്റ്റ​റു​ക​ള്‍ തു​ട​ങ്ങി​യ​വ ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ദേ​വ​സ്വം ലൈ​വ്സ്റ്റോ​ക് ഡെ​പ്യൂ​ട്ടി അ​ഡ്മി​നി​സ്ട്രേ​റ്റ​ർ നേ​രി​ട്ട് ഹാ​ജ​രാ​യി വി​ശ​ദീ​ക​ര​ണം ന​ൽ​ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

എ​ന്തി​നാ​ണ് ഇ​ത്ര ദൂ​ര​ത്തേ​ക്ക് ആ​ന​യെ കൊ​ണ്ടു​പോ​യ​തെ​ന്നും ഇ​ത്ത​രം അ​പ​ക​ട​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ ആ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ക്കേ​ണ്ട​തെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ അ​നി​ല്‍ കെ. ​ന​രേ​ന്ദ്ര​ന്‍, എ​സ്. മു​ര​ളീ​കൃ​ഷ്ണ എ​ന്നി​വ​രു​ടെ ഹൈ​ക്കോ​ട​തി ഡി​വി​ഷ​ന്‍ ബെ​ഞ്ച് ചോ​ദി​ച്ചു. മാ​ധ്യ​മ​വാ​ര്‍​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ട​തി ഇ​ട​പെ​ട​ല്‍.