പ്ലസ് വണ്‍ വിദ്യാര്‍ഥി സ്കൂളില്‍ തൂങ്ങിമരിച്ച സംഭവം; പൊതുവിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു
Friday, February 14, 2025 1:00 PM IST
തിരുവനന്തപുരം: കാട്ടാക്കട കുറ്റിച്ചലിൽ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്കൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ആര്‍ഡിഒ എ.പി.ജയകുമാര്‍ പറഞ്ഞു.
ഇന്‍ക്വസ്റ്റില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. കുടുംബത്തിന്റെ ആരോപണം വിശദമായി പരിശോധിക്കണമെന്ന് പോലീസിന് നിര്‍ദേശം നല്‍കിയെന്നും ആര്‍ഡിഒ പറഞ്ഞു.
കുറ്റിച്ചല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാര്‍ഥി ബെൻസനെ ആണ് ഇന്ന് രാവിലെ സ്കൂളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കുട്ടിയെ കാണാതായിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തിരച്ചില്‍ നടക്കുന്നതിനിടെയാണ് സ്കൂളിലെ ശുചിമുറിക്ക് സമീപം മൃതദേഹം കണ്ടെത്തുകയായിരുന്നു.
സ്കൂളിലെ ക്ലർക്ക് കുട്ടിയെ മാനസികമായി പീഡിപ്പിച്ചുവെന്ന് കുടുംബം ആരോപിച്ചു. പ്രൊജക്ട് സമർപ്പിക്കാനെത്തിയപ്പോൾ ക്ലർക്ക് മോശമായി പെരുമാറിയെന്നും ബന്ധുക്കൾ പറഞ്ഞു.