പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ
Friday, February 14, 2025 11:42 AM IST
കൊല്ലം: കുളത്തുപ്പുഴയില്‍ പതിനഞ്ചുകാരിയായ മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. ബലാത്സംഗം, പോക്സോ എന്നീ വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയത്.
ജനുവരി 20ന് വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്താണ് ഇയാൾ കുട്ടിയെ പീഡനത്തിന് ഇരയായത്.
സ്കൂളിലെ കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം കുട്ടി വെളിപ്പെടുത്തിയത്. തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ കുളത്തുപ്പുഴ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
പോലീസ് ഇയാളെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.