പ്ലസ് വൺ വിദ്യാർഥിയെ മർദിച്ച സംഭവം; അഞ്ച് പ്ലസ് ടൂ വിദ്യാർഥികൾക്കെതിരെ കേസ്
Friday, February 14, 2025 11:34 AM IST
കണ്ണൂർ: പ്ലസ് വൺ വിദ്യാർഥിയെ റാഗ് ചെയ്ത് കൈയൊടിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. കൊളവല്ലൂർ പിആർ മെമ്മോറിയൽ സ്കൂളിലെ റാഗിംഗ് പരാതിയിൽ ആണ് പോലീസ് കേസെടുത്തത്.
പ്ലസ് ടു വിദ്യാർഥികളായ അഞ്ച് പേർക്കെതിരെയാണ് നടപടി. പ്ലസ് വൺ വിദ്യാർഥിയാണ് റാഗിംഗിന് ഇരയായത്. സീനിയർസിനെ ബഹുമാനിക്കുന്നില്ലെന്ന് ആരോപിച്ച് മർദ്ദിച്ചതായാണ് പരാതി.
ഗുരുതരമായി പരിക്കേൽപ്പിക്കൽ, നിയമവിരുദ്ധമായി സംഘം ചേരൽ, തടഞ്ഞുവയ്ക്കൽ തുടങ്ങി ആറ് വകുപ്പുകൾ ചുമത്തി. ആക്രമണത്തിൽ നിഹാലിന്റെ ഇടത് കൈ ഒടിഞ്ഞു.
തലശേരി സഹകരണ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയിലാണ് നിഹാൽ. പോലീസ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. നേരത്തെയും സ്കൂളിൽ സമാന സംഭവം ഉണ്ടായതായി രക്ഷിതാക്കൾ പറഞ്ഞു.