അധ്യാപികമാരുടെയും വിദ്യാർഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്തു; കോളജ് വിദ്യാർഥികൾക്കെതിരെ കേസ്
Friday, February 14, 2025 11:26 AM IST
കണ്ണൂർ: അധ്യാപികമാരുടെയും വിദ്യാര്‍ഥിനികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ കണ്ണൂര്‍ അങ്ങാടിക്കടവ് കോളജിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തു.
ഷാന്‍ മുഹമ്മദ്, അഖില്‍ ചാക്കോ, ഷാരോണ്‍ എന്നിവര്‍ക്കെതിരെയാണ് കേസ് എടുത്തത്. 18 പേരുടെ ചിത്രങ്ങളാണ് മുഖം മോര്‍ഫ് ചെയ്ത് നഗ്നചിത്രങ്ങളാക്കിയത്.
കോളേജ് പ്രിന്‍സിപ്പലിന്റെ പരാതിയിലാണ് കേസ് എടുത്തത്. ഇവരുടെ മൊബൈലില്‍ നിന്ന് വിദ്യാര്‍ഥിനികളുടെയും അധ്യാപികമാരുടെയും മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ കണ്ടെത്തി.