വെങ്ങാനൂരിൽ ആറാം ക്ലാസുകാരനെ മർദിച്ച സംഭവം;അധ്യാപകനെതിരെ കേസ്
Friday, February 14, 2025 10:59 AM IST
തിരുവനന്തപുരം: വെങ്ങാനൂരില്‍ ആറാം ക്ലാസുകാരനെ മര്‍ദിച്ച സംഭവത്തില്‍ അധ്യാപകനെതിരെ കേസ്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് സെബിനെതിരെ കേസെടുത്തത്. കുട്ടിയുടെ മാതാവിന്റെ പരാതിയിലാണ് നടപടി.
കഴിഞ്ഞ പത്താം തീയതിയാണ് സ്വകാര്യ സ്കൂളിലെ അധ്യാപകനായ സെബിന് ആറാം ക്ലാസുകാരനെ മര്‍ദിച്ചത്. സ്റ്റാഫ് റൂമില്‍ വച്ച് ചൂരല്‍കൊണ്ട് മര്‍ദിച്ചെന്നാണ് പരാതി.
അധ്യാപകനെ കളിയാക്കിയെന്നാരോപിച്ചായിരുന്നു മര്‍ദനം. ക്രൂരമായി മര്‍ദിച്ചെന്നും കാലുപിടിച്ച് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടെന്നും പരാതിയില്‍ പറയുന്നു.