തൃശൂരിലെ വർക്ക്ഷോപ്പ് ജീവനക്കാരന്റെ മരണം കൊലപാതകം; പ്രതി പിടിയിൽ
Friday, February 14, 2025 10:41 AM IST
തൃശൂർ: വർക്ക്ഷോപ്പ് ജീവനക്കാരന്റെ മരണം കൊലപാതകമാണെന്ന് പോലീസ്. വല്ലച്ചിറ സ്വദേശി സന്തോഷ് കൊല്ലപ്പെട്ട കേസിലാണ് വഴിത്തിരിവുണ്ടായത്.
സംഭവത്തിൽ തൃശൂർ സ്വദേശി വിനയനെ(60) പോലീസ് അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് സന്തോഷിനെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യം വാങ്ങിയ ബിൽ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്.