സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരിക്ക് നേരെ കൈയേറ്റം; യുവാവിനെതിരെ കേസ്
Friday, February 14, 2025 10:35 AM IST
കോഴിക്കോട്: എടച്ചേരിയിൽ സ്വകാര്യ ധനകാര്യസ്ഥാപനത്തിലെ ജീവനക്കാരിക്ക് നേരെ കൈയേറ്റം. സംഭവത്തിൽ ഓർക്കാട്ടേരി സ്വദേശി ബിജീഷിനെതിരെ പോലീസ് കേസെടുത്തു.
സ്ത്രീത്വത്തെ അപമാനിച്ചതിനും ആക്രമണമുണ്ടാക്കിയതിനുമാണ് നടപടി. മുടങ്ങിയ വായ്പ തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ബിജീഷ് അക്രമാസക്തനായത്. സംഭവത്തിൽ ദൃശ്യങ്ങൾ സഹിതം പോലീസിന് നൽകിയാണ് യുവതി പരാതി നൽകിയത്.