ആലപ്പുഴയില്‍ വാഹനാപകടം; യുവാവ് മരിച്ചു
Friday, February 14, 2025 10:03 AM IST
ആലപ്പുഴ: വളവനാട് ബൈക്ക് മതിലില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. മാരാരിക്കുളം സ്വദേശി രാഹുല്‍ ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മനീഷിന് ഗുരുതര പരിക്കുണ്ട്. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെ വളവനാട് ലെവല്‍ ക്രോസിന് സമീപമാണ് അപകടമുണ്ടായത്. പോലീസ് എത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാഹുലിന്റെ ജീവന് രക്ഷിക്കാനായില്ല.