കൊ​യി​ലാ​ണ്ടി: കൊ​യി​ലാ​ണ്ടി ന​ഗ​ര​സ​ഭ​യി​ലെ ഒ​മ്പ​ത് വാ​ര്‍​ഡു​ക​ളി​ല്‍ ഇ​ന്ന് സം​യു​ക്ത ഹ​ര്‍​ത്താ​ല്‍. കു​റു​വി​ല​ങ്ങാ​ട് മ​ണ​ക്കു​ള​ങ്ങ​ര ക്ഷേ​ത്ര​ത്തി​ല്‍ ആ​ന​യി​ട​ഞ്ഞ് മൂ​ന്ന് പേ​ര്‍ മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ദുഃ​ഖ​സൂ​ച​ക​മാ​യാ​ണ് ഹ​ര്‍​ത്താ​ല്‍ ആ​ച​രി​ക്കു​ന്ന​ത്.

ന​ഗ​ര​സ​ഭ​യി​ലെ 17,18 വാ​ര്‍​ഡു​ക​ളി​ലും 25 മു​ത​ല്‍ 31 വ​രെ​യു​ള്ള വാ​ര്‍​ഡു​ക​ളി​ലാ​ണ് ഹ​ര്‍​ത്താ​ല്‍ ബാ​ധാ​ക​മാ​വു​ക. കാ​ക്ര​ട്ട്കു​ന്ന്, അ​റു​വ​യ​ല്‍, അ​ണേ​ല കു​റു​വ​ങ്ങാ​ട്, ക​ണ​യ​ങ്കോ​ട്, വ​ര​കു​ന്ന്, കു​റു​വ​ങ്ങാ​ട്, മ​ണ​മ​ല്‍, കോ​മ​ത്ത​ക​ര, കോ​ത​മം​ഗ​ലം എ​ന്നീ വാ​ര്‍​ഡു​ക​ളി​ലാ​ണ് ഹ​ര്‍​ത്താ​ല്‍.

കൊ​യി​ലാ​ണ്ടി​യി​ലെ സം​ഭ​വ​ത്തി​ല്‍ അ​ടി​യ​ന്തി​ര റി​പ്പോ​ര്‍​ട്ട് ന​ല്‍​കാ​ന്‍ ജി​ല്ലാ ക​ള​ക്ട​റോ​ടും ഉ​ത്ത​ര​മേ​ഖ​ല സോ​ഷ്യ​ല്‍ ഫോ​റ​സ്ട്രി ചീ​ഫ് ക​ണ്‍​സ​ര്‍​വേ​റ്റ​റോ​ടും വ​നം വ​കു​പ്പ് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ല്‍ റ​വ​ന്യൂ വ​കു​പ്പും ഇ​ന്ന് റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​രി​ന് കൈ​മാ​റും. കൊ​യി​ലാ​ണ്ടി ത​ഹ​സി​ല്‍​ദാ​രും വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും അ​പ​ക​ടം ന​ട​ന്ന കൊ​യി​ലാ​ണ്ടി മ​ണ​ക്കു​ള​ങ്ങ​ര ക്ഷേ​ത്രം സ​ന്ദ​ര്‍​ശി​ച്ചി​രു​ന്നു.

അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച കു​റ​വ​ങ്ങാ​ട് സ്വ​ദേ​ശി​ക​ളാ​യ ലീ​ല, അ​മ്മു​ക്കു​ട്ടി, രാ​ജ​ന്‍ എ​ന്നി​വ​രു​ടെ പോ​സ്റ്റ്‌​മോ​ര്‍​ട്ടം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും ന​ട​ക്കും. അ​പ​ക​ട​ത്തി​ല്‍ മു​പ്പ​തി​ലേ​റെ പേ​ര്‍​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. പീ​താം​ബ​ര​ന്‍, ഗോ​കു​ല്‍ എ​ന്നീ ആ​ന​ക​ളാ​ണ് ഇ​ട​ഞ്ഞ​ത്.