കോട്ടയം റാഗിംഗ് കേസ്: അധ്യാപകരേയും മറ്റ് വിദ്യാര്‍ഥികളെയും ഇന്ന് ചോദ്യം ചെയ്യും
Friday, February 14, 2025 9:14 AM IST
കോട്ടയം: ഗാന്ധിനഗര്‍ നഴ്സിംഗ് കോളജില്‍ ജൂനിയര്‍ വിദ്യാർഥികളെ ക്രൂരമായി റാഗ് ചെയ്ത സംഭവത്തില്‍ മൊഴിയെടുപ്പ് ഇന്നും തുടരും.
കോളജിലെ അധ്യാപകരുടെയും മറ്റ് വിദ്യാർഥികളുടെയും മൊഴിയാണ് ഇന്നു രേഖപ്പെടുത്തുക. ആവശ്യമെങ്കില്‍ മാത്രം പ്രതികള്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കാനാണ് നിലവില്‍ പോലീസിന്റെ തീരുമാനം.
ഗാന്ധിനഗര്‍ നഴ്സിംഗ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാർഥികളായ സാമുവല്‍ ജോണ്‍, രാഹുല്‍ രാജ്, റിജില്‍, വിവേക്, ജീവ എന്നിവരാണ് കേസിലെ പ്രതികള്‍.
റാഗിംഗ് നിരോധന നിയമപ്രകാരവും ബിഎന്‍എസ് 118, 308, 350 എന്നീ വകുപ്പുകള്‍ പ്രകാരവുമാണ് പ്രതികള്‍ക്കെതിരെ നിലവില്‍ കേസെടുത്തിരിക്കുന്നത്. ആവശ്യമെങ്കില്‍ കൂടുതല്‍ വകുപ്പുകള്‍ പ്രതികള്‍ക്കെതിരെ ചുമത്തും.