വിളിക്കാനെന്ന വ്യാജേന മൊബൈൽ ഫോൺ കൈക്കലാക്കി കടന്നുകളഞ്ഞു; പ്രതി പിടിയിൽ
Friday, February 14, 2025 8:57 AM IST
മൂവാറ്റുപുഴ: ഫോൺ വിളിക്കാനെന്ന വ്യാജേന മൊബൈൽ ഫോൺ കൈക്കലാക്കിയതിന് ശേഷം കടന്നുകളഞ്ഞ യുവാവ് പിടിയിൽ. വാളകം കുന്നാക്കൽ കണ്ണൂണത്ത് വീട്ടിൽ ബൈജോ ബാബു (26) വിനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴയിൽ പ്രവർത്തിക്കുന്ന മരിയ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓഫീസിൽ പകൽ 11. 30 ന് ആണ് സംഭവം. ഫോണുമായി കടന്നുകളഞ്ഞ പ്രതിയെ അന്വേഷണത്തിൽ കെഎസ്ആർടിസി സ്റ്റാന്റ് പരിസരത്ത് നിന്നും പിടികൂടി. ഇയാളുടെ പക്കൽ നിന്ന് ഫോണും കണ്ടെടുത്തു.
ഇൻസ്പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ എസ്ഐ കെ.കെ. രാജേഷ്, എഎസ്ഐ വി.എം. ജമാൽ, സിപിഒമാരായ രഞ്ജിഷ്, ഫൈസൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.