മലപ്പുറത്ത് വിദ്യാർഥികൾക്ക് നേരെ കാട്ടുപന്നിയാക്രമണം
Friday, February 14, 2025 7:52 AM IST
മലപ്പുറം: അരീക്കോട്ട് മദ്രസ വിദ്യാർഥികൾക്ക് നേരെ കാട്ടുപന്നിയാക്രമണം. റോഡരികിലൂടെ നടന്ന കുട്ടികൾ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.
നടന്നുപോകുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാട്ടുപന്നി ഓടി കയറുകയായിരുന്നു. ഭയന്ന് വിറച്ച കുട്ടികൾ ഉറക്കെ നിലവിളിച്ചതോടെ പന്നി ഇവിടെ നിന്നും ഓടിപ്പോയി.
നിലത്തുവീണ കുട്ടികൾക്ക് നിസാരപരിക്കേറ്റു. ഇവരെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷകൾ നൽകിയതിന് ശേഷം വീട്ടിലേക്ക് വിട്ടു.