വയോധികനെയും മകളെയും വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ
Friday, February 14, 2025 5:33 AM IST
അഞ്ചൽ: അസഭ്യം പറഞ്ഞത് പോലീസിൽ പരാതി നൽകിയ വൈരാഗ്യത്തിൽ വയോധികനെയും മകളെയും വെട്ടി പരിക്കേൽപ്പിച്ച പ്രതികൾ പിടിയിൽ. കൊല്ലം ഏരൂരിലാണ് സംഭവം. മണലിൽ സ്വദേശി വേണുഗോപാലൻ നായർ, ആശ എന്നിവർക്കാണ് വെട്ടേറ്റത്.
പ്രതികളായ സുനിൽ, അനീഷ് എന്നിവർ ആണ് പിടിയിലായത്. വീടിനു സമീപത്തുവച്ച് അയൽവാസിയായ സുനിലും സംഘവും ചേർന്നാണ് ഇവരെ വെട്ടി പരിക്കേൽപ്പിച്ചത്.
അസഭ്യം പറഞ്ഞത് പോലീസിൽ പരാതി നൽകിയ വൈരാഗ്യത്തിൽ ആയിരുന്നു ആക്രമണം. എന്നാൽ പ്രതിയുടെ ഭീഷണി ഉണ്ടായിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.