മോദി-ട്രംപ് കൂടിക്കാഴ്ച ആരംഭിച്ചു; എസ്. ജയശങ്കറും അജിത് ഡോവലും ചർച്ചയിൽ പങ്കെടുക്കുന്നു
Friday, February 14, 2025 3:55 AM IST
വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുന്നു. പ്രധാനമന്ത്രിക്കൊപ്പം വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും കൂടിക്കാഴ്ചയിൽ പങ്കെടുക്കുന്നുണ്ട്.
വൈറ്റ്ഹൗസിൽവച്ചാണ് നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നത്. ട്രംപ് രണ്ടാം തവണ അമേരിക്കൻ പ്രസിഡന്റായി ചുമതലയേറ്റശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്.
നേരത്തെ അമേരിക്കൻ സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യവസായിയും യുഎസ് സർക്കാർ ഏജൻസി ഡിപാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് എഫിഷ്യൻസിയുടെ തലവനുമായ ഇലോൺ മസ്കുമായി ചർച്ച നടത്തിയിരുന്നു.
വാഷിംഗ്ടണിലെ ബ്ലെയർ ഹൗസിലായിരുന്നു കൂടിക്കാഴ്ച. നേരത്തെ യുഎസ് ദേശീയ സുരക്ഷ ഉപദേഷ്ടാവ് മൈക്കൽ വാൾട്സ്, യുഎസ് ഇന്റലിജൻസ് മേധാവി തുൾസി ഗബ്ബാർഡ് തുടങ്ങിയവരുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. യുഎസ് സന്ദര്‍ശനത്തിന്റെ ഭാഗമായി ബുധനാഴ്ച രാത്രിയോടെയാണ് മോദി വാഷിംഗ്ടണിലെത്തിയത്.