പടയപ്പയ്ക്ക് മദപ്പാട് സ്ഥിരീകരിച്ചു; ആനയെ നിരീക്ഷിക്കാൻ പ്രത്യേക സംഘം
Friday, February 14, 2025 3:34 AM IST
ഇടുക്കി: മൂന്നാറിലെ കാട്ടുകൊമ്പൻ പടയപ്പയ്ക്ക് മദപ്പാട് സ്ഥിരീകരിച്ചു. ആനയുടെ ഇടത് ചെവിക്ക് സമീപത്ത് മദപ്പാട് കണ്ടെത്തി.
ഇതിന്റെ ചിത്രങ്ങൾ വനംവകുപ്പ് പകർത്തി വെറ്ററിനറി ഡോക്ടർക്ക് കൈമാറിയിരുന്നു. തുടർന്ന് ഡോക്ടർ ആണ് ആനയ്ക്ക് മദപ്പാട് സ്ഥിരീകരിച്ചത്.
മദപ്പാട് സ്ഥിരീകരിച്ചതോടെ ആനയെ നിരീക്ഷിക്കാന്‍ പ്രത്യേക വാച്ചര്‍മാരെ ഏര്‍പ്പെടുത്തിയെന്ന് മൂന്നാര്‍ റേഞ്ച് ഓഫീസര്‍ എസ്. ബിജു അറിയിച്ചു. അഞ്ചു പേരടങ്ങുന്ന സംഘം ഇനി മുതല്‍ പടയപ്പയെ നിരീക്ഷിക്കും.
മദപ്പാടിലായതിനാലാണ് ആന അക്രമാസക്തനാകുന്നത് എന്ന നിഗമനത്തിലാണ് വനംവകുപ്പ്. ഏറെനാളായി ആന ജനവാസമേഖലയില്‍ തുടരുകയാണ്.