ഇ​ടു​ക്കി: മൂ​ന്നാ​റി​ലെ കാ​ട്ടു​കൊ​മ്പ​ൻ പ​ട​യ​പ്പ​യ്ക്ക് മ​ദ​പ്പാ​ട് സ്ഥി​രീ​ക​രി​ച്ചു. ആ​ന​യു​ടെ ഇ​ട​ത് ചെ​വി​ക്ക് സ​മീ​പ​ത്ത് മ​ദ​പ്പാ​ട് ക​ണ്ടെ​ത്തി.

ഇ​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ വ​നം​വ​കു​പ്പ് പ​ക​ർ​ത്തി വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​ക്ക് കൈ​മാ​റി​യി​രു​ന്നു. തു​ട​ർ​ന്ന് ഡോ​ക്ട​ർ ആ​ണ് ആ​ന​യ്ക്ക് മ​ദ​പ്പാ​ട് സ്ഥി​രീ​ക​രി​ച്ച​ത്.

മ​ദ​പ്പാ​ട് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ആ​ന​യെ നി​രീ​ക്ഷി​ക്കാ​ന്‍ പ്ര​ത്യേ​ക വാ​ച്ച​ര്‍​മാ​രെ ഏ​ര്‍​പ്പെ​ടു​ത്തി​യെ​ന്ന് മൂ​ന്നാ​ര്‍ റേ​ഞ്ച് ഓ​ഫീ​സ​ര്‍ എ​സ്. ബി​ജു അ​റി​യി​ച്ചു. അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന സം​ഘം ഇ​നി മു​ത​ല്‍ പ​ട​യ​പ്പ​യെ നി​രീ​ക്ഷി​ക്കും.

മ​ദ​പ്പാ​ടി​ലാ​യ​തി​നാ​ലാ​ണ് ആ​ന അ​ക്ര​മാ​സ​ക്ത​നാ​കു​ന്ന​ത് എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് വ​നം​വ​കു​പ്പ്. ഏ​റെ​നാ​ളാ​യി ആ​ന ജ​ന​വാ​സ​മേ​ഖ​ല​യി​ല്‍ തു​ട​രു​ക​യാ​ണ്.