ഹൈ​ദ​രാ​ബാ​ദ്: കൊ​ല​പാ​ത​ക​ശ്ര​മ​ക്കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷ വി​ധി​ച്ച വ​നി​താ ജ​ഡ്ജി​ക്ക് നേ​രെ ചെ​രി​പ്പെ​റി​ഞ്ഞ് പ്ര​തി. ഹൈ​ദ​രാ​ബാ​ദി​ലെ അ​ഡീ​ഷ​ണ​ൽ ജി​ല്ലാ ജ​ഡ്ജി (എ​ഡി​ജെ) കോ​ട​തി​യി​ലാ​ണ് സം​ഭ​വം.

ഫെ​ബ്രു​വ​രി 11ന് ​കൊ​ല​പാ​ത​ക​ശ്ര​മ കേ​സി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശി​ക്ഷി​ച്ച ആ​ളെ മ​റ്റൊ​രു കൊ​ല​പാ​ത​ക കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ്യാ​ഴാ​ഴ്ച എ​ഡി​ജെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യി​രു​ന്നു. ഈ ​കേ​സി​ൽ കോ​ട​തി വി​ധി പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ൽ രം​ഗ റെ​ഡ്ഡി ജി​ല്ലാ കോ​ട​തി ബാ​ർ അ​സോ​സി​യേ​ഷ​ൻ ശ​ക്ത​മാ​യി അ​പ​ല​പി​ച്ചു. പ്ര​കോ​പി​ത​രാ​യ കോ​ട​തി സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യി​രു​ന്ന അ​ഭി​ഭാ​ഷ​ക​ർ പ്ര​തി​യെ മ​ർ​ദി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.