തേനിയിൽ വാഹനാപകടം; മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
Thursday, February 13, 2025 10:47 PM IST
തേനി: അയ്യപ്പ ഭക്തര്‍ സഞ്ചരിച്ച ട്രാവലറും സ്വകാര്യ ബസും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം. ശബരിമലയിലേക്ക് പുറപ്പെട്ട ഹൊസൂര്‍ സ്വദേശികൾ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.
സേലം സ്വദേശികളായ കനിഷ്ക് (10), നാഗരാജ് (45) എന്നിവരും ട്രാവലറിന്റെ ഡ്രൈവറുമാണ് മരിച്ചത്. പരിക്കേറ്റ അഞ്ചുപേരുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
പോലീസും ഫയർഫോഴ്സും സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു.