കോ​ട്ട​യം: ന​ഴ്‌​സിം​ഗ് കോ​ള​ജ് ഹോ​സ്റ്റ​ലി​ലെ റാ​ഗി​ങ്ങി​ൽ ഇ​ട​പെ​ട്ട് ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. കേ​സി​ൽ ഇ​തു​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​യെ കു​റി​ച്ച് പ​ത്ത് ദി​വ​സ​ത്തി​നു​ള്ളി​ൽ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്ക് അ​യ​ച്ച നോ​ട്ടീ​ൽ ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി.

പ്ര​തി​ക​ളാ​യ വി​ദ്യാ​ർ​ഥി​ക​ളെ ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. വി​വേ​ക്, രാ​ഹു​ല്‍ രാ​ജ്, ജീ​വ, സാ​മു​വ​ല്‍ ജോ​ണ്‍, റി​ജി​ല്‍ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​റ​സ്റ്റ് ചെ​യ്ത വി​ദ്യാ​ര്‍​ഥി​ക​ളെ കോ​ള​ജി​ല്‍ നി​ന്നും നേ​ര​ത്തെ സ​സ്പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.