ആൺസുഹൃത്തിന്റെ വീട്ടിലെത്തിയ യുവതി തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു
Thursday, February 13, 2025 9:52 PM IST
കൊച്ചി: ആൺസുഹൃത്തിന്റെ വീട്ടിലെത്തിയ യുവതി തീകൊളുത്തി ജീവനൊടുക്കാൻ ശ്രമിച്ചു. എറണാകുളം കാലടി ശ്രീമൂലനഗരയിലുണ്ടായ സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചെങ്ങമനാട് കരയാംപറമ്പ് സ്വദേശി നീതുവാണ് ജീവനൊടുക്കാൻ ശ്രമിച്ചത്. സുഹൃത്തിന്റെ വീട്ടിലേക്ക് സ്കൂട്ടറിലെത്തിയ നീതു പിന്നാലെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണ് നീതു. 90 ശതമാനം പൊള്ളലേറ്റ യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.