സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണി; യുവതി ജീവനൊടുക്കി
Thursday, February 13, 2025 9:39 PM IST
തൃശൂർ: സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഭീഷണിയെ തുടർന്ന് യുവതി ജീവനൊടുക്കി. കൊടുങ്ങല്ലൂര്‍ എറിയാട് യു ബസാർ പാലമുറ്റം കോളനിയിൽ വാക്കാശേരി രതീഷിന്റെ ഭാര്യ ഷിനി (34) ആണ് മരിച്ചത്.
വ്യാഴാഴ്ച ഉച്ചയോടെ പണമിടപാട് സ്ഥാപനങ്ങളിലെ കളക്ഷൻ ഏജന്റുമാർ വീട്ടിലെത്തി തിരിച്ചടവ് തുക ആവശ്യപ്പെട്ട് ബഹളംവച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിനിടെ ഷിനി കിടപ്പുമുറിയിൽ കയറി വാതിലടക്കുകയായിരുന്നു.
തുടർന്ന് വീട്ടുകാരും അയൽവാസികളും ചേർന്ന് വാതിൽ പൊളിച്ച് ഉടൻ തന്നെ ഷിനിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുള്ളപ്പോള്‍ ദിശ ഹെല്പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471-2552056)