ജീവന് ഭീഷണി; ദലൈലാമയ്ക്ക് സെഡ് കാറ്റഗറി സുരക്ഷ
Thursday, February 13, 2025 8:17 PM IST
ന്യൂഡൽഹി: ജീവന് ഭീഷണിയുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയ്ക്ക് സെഡ് കാറ്റഗറി സുരക്ഷയേർപ്പെടുത്തി. ദലൈലാമയ്ക്ക് ഭീഷണിയുണ്ടെന്ന ഇന്റലിജൻസ് ഏജൻസികളുടെ റിവ്യൂ റിപ്പോർട്ടിനെ തുടർന്നാണ് കേന്ദ്രസർക്കാർ തീരുമാനം.
ഇതു സംബന്ധിച്ച നിർദേശം ആഭ്യന്തര മന്ത്രാലയം സിആർപിഎഫിന് കൈമാറി. സെഡ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയതോടെ ദലൈലാമയ്ക്കുള്ള സുരക്ഷാ ജീവനക്കാരുടെ എണ്ണം 33 ആയി ഉയരും. 24 മണിക്കൂറും ദലൈലാമയ്ക്കൊപ്പം സുരക്ഷാ ഉദ്യോഗസ്ഥരുണ്ടാകും.
ടിബറ്റിലെ ചൈനീസ് അധിനിവേശത്തിനു പിന്നാലെ ദലൈലാമ ഹിമാചല്‍ പ്രദേശിലെ ധരംശാലയിലാണ് താമസിക്കുന്നത്. അന്നുമുതല്‍ അദേഹത്തിന് സുരക്ഷാഭീഷണി നിലനിൽക്കുകയാണ്.