തൃ​ശൂ​ര്‍: മ​സ്ത​ക​ത്തി​ന് പ​രി​ക്കേ​റ്റ അ​തി​ര​പ്പി​ള്ളി​യി​ലെ കൊ​മ്പ​ന് വീ​ണ്ടും ചി​കി​ത്സ. തു​ട​ർ ചി​കി​ത്സ​യ്ക്കാ​യി ഡോ.​അ​രു​ണ്‍ സ​ഖ​റി​യാ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വെ​ള്ളി​യാ​ഴ്ച എ​ത്തും. ആ​ന​യെ നി​രീ​ക്ഷി​ച്ച​ശേ​ഷം എ​ങ്ങ​നെ ചി​കി​ത്സ ന​ല്‍​കാ​മെ​ന്ന് തീ​രു​മാ​നി​ക്കും.

തീ​റ്റ​യും വെ​ള്ള​വും എ​ടു​ക്കു​ന്നു​ണ്ടെ​ങ്കി​ലും ആ​ന അ​വ​ശ​നാ​ണെ​ന്നാ​ണ് വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഇ​തോ​ടൊ​പ്പം ആ​ന​യെ പി​ടി​കൂ​ടാ​ന്‍ ക​ഴി​ഞ്ഞാ​ല്‍ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​ക്കേ​ണ്ട കോ​ട​നാ​ട് ആ​ന​ക്കൊ​ട്ടി​ലി​ന്‍റെ അ​വ​സ്ഥ​യും സം​ഘം നേ​രി​ട്ടെ​ത്തി പ​രി​ശോ​ധി​ക്കും.

മൂ​ന്നാ​റി​ല്‍ നി​ന്നും യൂ​ക്കാ​ലി മ​ര​ങ്ങ​ള്‍ എ​ത്തി​ച്ച് കൂ​ടു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് വാ​ഴ​ച്ചാ​ല്‍ ഡി​എ​ഫ്ഒ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ട്. അ​തി​ന് കാ​ല​താ​മ​സം വ​രു​മെ​ന്ന​തി​നാ​ല്‍ പ​ഴ​യ കൂ​ട് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി ഉ​പ​യോ​ഗി​ക്കാ​നാ​വു​മോ എ​ന്നാ​ണ് ഡോ. ​അ​രു​ണ്‍ സ​ഖ​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം പ​രി​ശോ​ധി​ക്കു​ന്ന​ത്.