തൃശൂരിൽ കെഎസ്യു മാർച്ചിൽ സംഘർഷം; ലാത്തി വീശി പോലീസ്
Thursday, February 13, 2025 3:47 PM IST
തൃശൂർ: കാലിക്കട്ട് സർവകലാശാല ഡി സോൺ കലോത്സവ വിഷയത്തിൽ തൃശൂർ ഡിഐജി ഓഫീസിലേക്ക് കെഎസ്യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കു നേരെ ലാത്തി വീശിയ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
സംഘർഷത്തിൽ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു.
കാലിക്കട്ട് സർവകലാശാല ഡി സോൺ കലോത്സവവുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ എസ്എഫ്ഐ പ്രവർത്തകരെ പോലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മാർച്ച്.