സഖാക്കള്‍ക്ക് പിണറായിയെ പേടികാണും, പക്ഷേ വന്യമൃഗങ്ങള്ക്കില്ല: കെ.മുരളീധരന്
Thursday, February 13, 2025 3:05 PM IST
തിരുവനന്തപുരം: ഒന്നിനും കൊള്ളാത്ത എ.കെ.ശശീന്ദ്രനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്. മന്ത്രിസ്ഥാനം നിലനിര്‍ത്താനും സ്വന്തം പാര്‍ട്ടിക്കാരെ ചവിട്ടിപുറത്താക്കാനും മാത്രമാണ് മന്ത്രിക്ക് സമയമുള്ളതെന്നും മുരളീധരന് വിമർശിച്ചു.
സഖാക്കള്‍ക്ക് പിണറായിയെ പേടികാണും, പക്ഷേ വന്യമൃഗങ്ങള്‍ക്ക് പേടിയില്ല. വന്യമൃഗങ്ങളില്‍നിന്ന് പാവപ്പെട്ട കര്‍ഷകരെയും ആദിവാസികളെയും രക്ഷിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് മന്ത്രിയുള്ളത്.
തോമസ് കെ.തോമസ് വെയ്റ്റിംഗ് ലിസ്റ്റില്‍ നില്‍ക്കുകയാണ്. ശശീന്ദ്രനെ പുറത്താക്കിയാല്‍ ഒരു വെടിക്ക് രണ്ട് പക്ഷി എന്ന് പറയുന്നതുപോലെയാകും.
മന്ത്രിയും പോയികിട്ടും കൂടാതെ തോമസ് കെ.തോമസിന്റെ അഭിലാഷം പൂര്‍ത്തീകരിക്കാനാവുമെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.