ബം​ഗ​ളൂ​രു: ഐ​പി​എ​ൽ 2025 സീ​സ​ണി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ ര​ജ​ത് പാ​ട്ടി​ദാ​ർ ന​യി​ക്കും. ഇ​ന്ന് രാ​വി​ലെ 11.30ന് ​ചേ​ര്‍​ന്ന ആ​ർ​സി​ബി മാ​നേ​ജ്മെ​ന്‍റ് യോ​ഗ​ത്തി​ലാ​യി​രു​ന്നു പ്ര​ഖ‍്യാ​പ​നം. ഇ​തോ​ടെ ഐ​പി​എ​ല്ലി​ൽ ബം​ഗ​ളൂ​രു​വി​ന്‍റെ എ​ട്ടാ​മ​ത്തെ ക‍്യാ​പ്റ്റ​നാ​കും 31കാ​ര​നാ​യ പാ​ട്ടി​ദാ​ർ.

ഇ​ക്ക​ഴി​ഞ്ഞ മെ​ഗാ ലേ​ല​ത്തി​നു മു​ന്‍​പ് നി​ല​വി​ലെ ക്യാ​പ്റ്റ​ൻ ഫാ​ഫ് ഡു​പ്ലെ​സി​യെ ടീം ​റീ​ലി​സ് ചെ​യ്തി​രു​ന്നു. പ​ക​രം വി​രാ​ട് കോ​ഹ്‌​ലി​യെ നാ​യ​ക​നാ​ക്കാ​നാ​യി​രു​ന്നു ടീം ​മാ​നേ​ജ്മെ​ന്‍റ് ആ​ദ‍്യം തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ നാ​യ​ക​നാ​കാ​ൻ താ​രം വി​സ​മ്മ​തി​ച്ച​തോ​ടെ​യാ​ണ് നാ​യ​ക​സ്ഥാ​ന​ത്തേ​ക്ക് പാ​ട്ടി​ദാ​റി​നെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. സീ​നി​യ​ര്‍ താ​രം കൃ​ണാ​ല്‍ പാ​ണ്ഡ്യ​യെ​യും ആ​ര്‍​സി​ബി നാ​യ​ക സ്ഥാ​ന​ത്തേ​ക്ക് പ​രി​ഗ​ണി​ച്ചി​രു​ന്നു.



2021 മു​ത​ല്‍ ആ​ര്‍​സി​ബി​യു​ടെ ഭാ​ഗ​മാ​യ പാ​ട്ടി​ദാ​ര്‍ ഐ​പി​എ​ല്‍ ച​രി​ത്ര​ത്തി​ല്‍ ഫ്രാ​ഞ്ചൈ​സി​യു​ടെ എ​ട്ടാ​മ​ത്തെ ക്യാ​പ്റ്റ​നാ​കും. ഐ​പി​എ​ൽ മെ​ഗാ ലേ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി 11 കോ​ടി രൂ​പ മു​ട​ക്കി​യാ​ണ് പാ​ട്ടി​ദാ​റി​നെ ടീ​മി​ൽ നി​ല​നി​ർ​ത്തി​യ​ത്. ആ​ര്‍​സി​ബി ജേ​ഴ്‌​സി​യി​ല്‍ ഇ​തു​വ​രെ 27 മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച താ​രം 158.85 സ്‌​ട്രൈ​ക്ക് റേ​റ്റി​ൽ 799 റ​ണ്‍​സും നേ​ടി.

ആ​ഭ‍്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ മ​ധ‍്യ​പ്ര​ദേ​ശി​ന്‍റെ ക‍്യാ​പ്റ്റ​നാ​ണ് ര​ജ​ത് പാ​ട്ടി​ദാ​ർ. സ​യി​ദ് മു​ഷ്താ​ഖ് അ​ലി ട്രോ​ഫി​ക്കി​ടെ ആ​ർ​സി​ബി​യു​ടെ ക‍്യാ​പ്റ്റ​നാ​വു​മോ​യെ​ന്ന ചോ​ദ‍്യ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ത്തം ഏ​ൽ​പ്പി​ച്ചാ​ൽ സ​ന്തോ​ഷ​ത്തോ​ടെ ഏ​റ്റെ​ടു​ക്കു​മെ​ന്നാ​യി​രു​ന്നു പാ​ട്ടി​ദാ​റി​ന്‍റെ പ്ര​തി​ക​ര​ണം.