കോ​ഴി​ക്കോ​ട്: എ​ടി​എം ക​വ​ർ​ച്ചാ ശ്ര​മ​ത്തി​നി​ടെ പോ​ളി​ടെ​ക്‌​നി​ക് ഡി​പ്ലോ​മ​ക്കാ​ര​നാ​യ യു​വാ​വ് പി​ടി​യി​ല്‍. മ​ല​പ്പു​റം സ്വ​ദേ​ശി വി​ജേ​ഷി (38)നെ​യാ​ണ് ചേ​വാ​യൂ​ർ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ഇ​ന്നു പു​ല​ർ​ച്ചെ 2.30ന് ​പോ​ലീ​സ് പ​ട്രോ​ളിം​ഗി​നി​ടെ​യാ​ണു സം​ഭ​വം. പ​റ​മ്പി​ൽ​ക​ട​വി​ലെ ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ ഹി​റ്റാ​ച്ചി​യു​ടെ എ​ടി​എം ഷ​ട്ട​ർ താ​ഴ്ത്തി​യ നി​ല​യി​ലാ​യി​രു​ന്നു. ഉ​ള്ളി​ൽ വെ​ളി​ച്ച​വും ആ​ള​ന​ക്ക​വും ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​പ്പോ​ഴാ​ണ് പോ​ലീ​സ് സം​ഘം പ​രി​ശോ​ധി​ച്ച​ത്.

എ​ടി​എ​മ്മി​നു പു​റ​ത്തു ഗ്യാ​സ് ക​ട്ട​റും ക​ണ്ട​തോ​ടെ പോ​ലീ​സ് ഷ​ട്ട​ർ തു​റ​ന്ന് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ്ര​തി​യെ ചേ​വാ​യൂ​ർ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. സാ​മ്പ​ത്തി​ക ബാ​ധ്യ​ത തീ​ര്‍​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടാ​ണ് യു​വാ​വ് മോ​ഷ​ണ​ത്തി​നി​റ​ങ്ങി​യ​തെ​ന്നാ​ണ് പോ​ലീ​സ് വി​ശ​ദ​മാ​ക്കു​ന്ന​ത്.