വാക്ക്ഔട്ട് പ്രസംഗം സ്പീക്കർ തടസപ്പെടുത്തിയത് മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കാൻ: സതീശൻ
Thursday, February 13, 2025 12:24 PM IST
തിരുവനന്തപുരം: പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള ഫണ്ട് സര്‍ക്കാര്‍ വെട്ടിക്കുറച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. നിയമസഭാ കവാടത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പട്ടിക ജാതി, പട്ടിക വിഭാഗക്കാര്‍ക്ക് വേണ്ടി അനുവദിച്ചുള്ള തുക വെട്ടിക്കുറച്ച വിഷയമാണ് തങ്ങള്‍ സഭയില്‍ ഉന്നയിച്ചത്. എന്നാൽ തന്റെ വാക്ക് ഔട്ട് പ്രസംഗം സ്പീക്കര്‍ തടസപ്പെടുത്തി. മുഖ്യമന്ത്രിയെ സന്തോഷിപ്പിക്കാനാണ് സ്പീക്കർ ഇത് ചെയ്തതെന്ന് സതീശൻ വിമർശിച്ചു.
കഴിഞ്ഞ നാല് വര്‍ഷമായി പിന്നാക്കക്കാര്‍ക്ക് നല്‍കിവരുന്ന തുകയില്‍ മാറ്റമില്ല. ഇ- ഗ്രാന്റുകള്‍ പോലും രണ്ട് വര്‍ഷം കൂടുമ്പോഴാണ് കൊടുക്കുന്നത്. ഇത് ഗുരുതരമായ പ്രശ്നമാണെന്നും സതീശൻ പറഞ്ഞു.
കാട്ടാന ആക്രമണത്തില്‍ ആളുകള്‍ മരിച്ച് വീഴുമ്പോഴും സര്‍ക്കാര്‍ നിസംഗത തുടരുകയാണ്. മദ്യപിച്ച് പോയവരെയാണ് ആന ആക്രമിച്ചതെന്നാണ് മന്ത്രി പറയുന്നത്. മരിച്ചവരെ അപമാനിക്കുന്ന പരാമര്‍ശമാണിതെന്നും സതീശന് കുറ്റപ്പെടുത്തി.