ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടുവയസുകാരിയുടെ അമ്മയെ പോലീസ് പീഡിപ്പിച്ചെന്ന് പരാതി
Thursday, February 13, 2025 11:24 AM IST
തിരുവനന്തപുരം: ബാലരാമപുരത്ത് അമ്മാവൻ കിണറ്റിലെറിഞ്ഞു കൊന്ന രണ്ടുവയസുകാരിയുടെ അമ്മയെ പോലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിച്ചെന്ന് പരാതി. എസ്പി ഓഫീസിലെ സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ യുവതി നടത്തിയ വെളിപ്പെടുത്തലിൽ ബാലരാമപുരം പോലീസ് കേസെടുത്തു.
ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥയെന്ന് പരിചയപ്പെടുത്തി ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക ക്രമക്കേട് നടത്തിയ കേസിൽ ചോദ്യം ചെയ്തപ്പോഴാണ് ഗിരി എന്ന പോലീസുകാരൻ തന്നോട് പണം വാങ്ങിയിട്ടുണ്ടെന്നും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി വെളിപ്പെടുത്തിയത്.
എന്നാൽ, കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെ പലരേയും സംബന്ധിച്ച് യുവതി ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നുണ്ടെന്നും ഇത് പലതും അന്വേഷിക്കുമ്പോൾ വ്യക്തയില്ലെന്നും ബാലരാമപുരം പോലീസ് പറയുന്നു.
പണം വാങ്ങിയെന്ന് പലരുടെയും പേരിൽ യുവതി ആരോപണം ഉന്നയിച്ചിട്ടുണ്ട്. അതെല്ലാം അന്വേഷിച്ച് വരികയാണ്. മകളുടെ കൊലപാതകത്തിനു പിന്നാലെ ദേവസ്വം ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയതിന് യുവതിക്കെതിരേ പോലീസ് കേസെടുത്തിരുന്നു.