തി​രു​വ​ന​ന്ത​പു​രം: ടി.​പി.​ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് പ്ര​തി​ക​ള്‍​ക്ക് വാ​രി​ക്കോ​രി പ​രോ​ള്‍ ന​ൽ​കി സ​ർ​ക്കാ​ർ. കെ.​സി.​രാ​മ​ച​ന്ദ്ര​നും ട്രൗ​സ​ര്‍ മ​നോ​ജി​നും സ​ജി​ത്തി​നും ആ​യി​രം ദി​വ​സ​ത്തി​ല​ധി​കം പ​രോ​ൾ ല​ഭി​ച്ചു. ആ​റ് പേ​ര്‍​ക്ക് 500ൽ ​അ​ധി​കം ദി​വ​സ​വും പ​രോ​ൾ കി​ട്ടി.

നി​യ​മ​സ​ഭ​യി​ൽ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ന്‍റെ ചോ​ദ്യ​ത്തി​ന് മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ മ​റു​പ​ടി​യി​ലാ​ണ് ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റ ശേ​ഷ​മു​ള്ള ക​ണ​ക്ക് പു​റ​ത്ത് വ​ന്ന​ത്. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ കൊ​ടി സു​നി​ക്ക് 60 ദി​വ​സ​മാ​ണ് പ​രോ​ൾ ല​ഭി​ച്ച​ത്.

കെ.​സി.​രാ​മ​ച​ന്ദ്ര​ന് 1081 ദി​വ​സ​വും അ​ണ്ണ​ന്‍ സ​ജി​ത്തി​ന് 1078 ദി​വ​സ​വും ട്രൗ​സ​ര്‍ മ​നോ​ജി​ന് 1068 ദി​വ​സ​വും പ​രോ​ൾ ല​ഭി​ച്ചു. ടി.​കെ.​ര​ജീ​ഷ് (940), ഷി​നോ​ജ് (925), എം.​സി.​അ​നൂ​പ് (900), കി​ര്‍​മാ​ണി മ​നോ​ജ് (851), റ​ഫീ​ഖ് (782), മു​ഹ​മ്മ​ദ് ഷാ​ഫി (656) എ​ന്നി​ങ്ങ​നെ​യാ​ണ് പ​രോ​ള്‍ ല​ഭി​ച്ച ദി​വ​സ​ങ്ങ​ളു​ടെ എ​ണ്ണം. 2016 മു​ത​ൽ ഇ​തു​വ​രെ പ്ര​തി​ക​ൾ​ക്ക് ല​ഭി​ച്ച പ​രോ​ളി​ന്‍റെ ക​ണ​ക്കാ​ണ് നി​ല​വി​ല്‍ പു​റ​ത്തു​വ​ന്ന​ത്.