മൂന്ന് പേര്‍ക്ക് ആയിരത്തില്‍ അധികം ദിവസം; ടിപി കേസ് പ്രതികള്‍ക്ക് വാരിക്കോരി പരോള്‍
Thursday, February 13, 2025 9:30 AM IST
തിരുവനന്തപുരം: ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികള്‍ക്ക് വാരിക്കോരി പരോള്‍ നൽകി സർക്കാർ. കെ.സി.രാമചന്ദ്രനും ട്രൗസര്‍ മനോജിനും സജിത്തിനും ആയിരം ദിവസത്തിലധികം പരോൾ ലഭിച്ചു. ആറ് പേര്‍ക്ക് 500ൽ അധികം ദിവസവും പരോൾ കിട്ടി.
നിയമസഭയിൽ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ മറുപടിയിലാണ് ഒന്നാം പിണറായി സർക്കാർ അധികാരമേറ്റ ശേഷമുള്ള കണക്ക് പുറത്ത് വന്നത്. കേസിലെ മുഖ്യപ്രതിയായ കൊടി സുനിക്ക് 60 ദിവസമാണ് പരോൾ ലഭിച്ചത്.
കെ.സി.രാമചന്ദ്രന് 1081 ദിവസവും അണ്ണന് സജിത്തിന് 1078 ദിവസവും ട്രൗസര്‍ മനോജിന് 1068 ദിവസവും പരോൾ ലഭിച്ചു. ടി.കെ.രജീഷ് (940), ഷിനോജ് (925), എം.സി.അനൂപ് (900), കിര്‍മാണി മനോജ് (851), റഫീഖ് (782), മുഹമ്മദ് ഷാഫി (656) എന്നിങ്ങനെയാണ് പരോള്‍ ലഭിച്ച ദിവസങ്ങളുടെ എണ്ണം. 2016 മുതൽ ഇതുവരെ പ്രതികൾക്ക് ലഭിച്ച പരോളിന്റെ കണക്കാണ് നിലവില്‍ പുറത്തുവന്നത്.