വനിതാ കമ്മീഷൻ മാതൃകയിൽ വയോജന കമ്മീഷൻ; ബിൽ ഇന്ന് നിയമസഭയിൽ
Thursday, February 13, 2025 8:37 AM IST
തിരുവനന്തപുരം: വയോജന കമ്മീഷൻ ബിൽ ഇന്നു നിയമസഭയിൽ അവതരിപ്പിക്കും. വനിതാ കമ്മീഷൻ മാതൃകയിൽ വയോജനങ്ങൾക്കായുള്ള കമ്മീഷനാണ് ബില്ലിലൂടെ വിഭാവനം ചെയ്യുന്നത്.
വയോജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനും ശിപാർശകൾ സമർപ്പിക്കുന്നതിനുമാണ് കമ്മീഷനെ നിയോഗിക്കുന്നത്. മൂന്നംഗങ്ങളുള്ള കമ്മീഷനിലെ എല്ലാ അംഗങ്ങളും വയോജനങ്ങൾ ആയിരിക്കും. ഒരാൾ വനിത ആയിരിക്കും. ഒരാൾ പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടയാളും.
നിയമസഭാ സമ്മേളനം മാർച്ച് 25ന് അവസാനിപ്പിക്കാനും ബുധനാഴ്ച ചേർന്ന കാര്യോപദേശക സമിതി തീരുമാനിച്ചു. ഇന്നു പിരിയുന്ന സമ്മേളനം ഇനി മാർച്ച് മൂന്നിനാണ് ആരംഭിക്കുന്നത്.