വയനാട്ടിൽ യുഡിഎഫ് ഹർത്താലിനിടെ സംഘർഷം; പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു
Thursday, February 13, 2025 7:27 AM IST
കൽപ്പറ്റ: വയനാട്ടിൽ യുഡിഎഫ് ആഹ്വാനംചെയ്ത ഹർത്താലിനിടെ പോലീസും പ്രവർത്തകരും തമ്മിൽ സംഘർഷം. ലക്കിടിയിലാണ് സംഘർഷമുണ്ടായത്.
പ്രവർത്തകർ റോഡിൽ പ്രതിഷേധിച്ചതോടെ പ്രദേശത്ത് വാഹനക്കുരുക്ക് രൂപപ്പെടുകയായിരുന്നു. തുടർന്ന് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.
സ്ഥലത്ത് പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. വൈത്തിരി വാർഡ് മെമ്പർ ജ്യോതിഷിനെ അടക്കം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.