ഓൺലൈൻ തട്ടിപ്പിലൂടെ 15 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ഒരാൾ പിടിയിൽ
Thursday, February 13, 2025 12:20 AM IST
ആലപ്പുഴ: ഓൺലൈൻ തട്ടിപ്പിലൂടെ15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിലായി. മലപ്പുറം തിരൂരങ്ങാടി കുന്നത്ത് വീട്ടിൽ അബ്ദുൾ സലാം (39) ആണ് പിടിയിലായത്.
പത്തിയൂർ സ്വദേശിയായ ഐടി ജീവനക്കാരന്റെ കൈയിൽനിന്നും 15.11 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. ടാറ്റ പ്രൊജക്റ്റ് ഗ്രൂപ്പിന്റെ റപ്രസന്റേറ്റീവ് ആണെന്ന് പറഞ്ഞ് ആൾമാറാട്ടം നടത്തി ആയിരുന്നു തട്ടിപ്പ്.
ഓൺലൈൻ വഴി സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്ത് അതുവഴി ലാഭം ഉണ്ടാക്കാമെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ തിരൂരങ്ങാടിയിൽ നിന്നാണ് പ്രതി പിടിയിലായത്.