കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലും തി​രു​വ​ന​ന്ത​പു​രം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലും ബോം​ബ് വെ​ച്ചി​ട്ടു​ണ്ടെ​ന്ന് ഭീ​ഷ​ണി. ര​ണ്ട് സ്ഥ​ല​ങ്ങ​ളി​ലും ബോം​ബ് സ്‌​ക്വാ​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​ണ്.

പോ​ലീ​സി​ന്‍റെ എ​ഫ്ബി മെ​സ​ഞ്ച​റി​ലേ​ക്കാ​ണ് ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. തെ​ല​ങ്കാ​ന​യി​ൽ നി​ന്നാ​ണ് സ​ന്ദേ​ശം അ​യ​ച്ച​തെ​ന്ന് വ്യ​ക്ത​മാ​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

അ​യ​ച്ച ആ​ളെ​ക്കു​റി​ച്ചും സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് സം​ഘം തെ​ല​ങ്കാ​ന​യി​ലേ​ക്ക് പോ​കു​മെ​ന്നാ​ണ് അ​റി​യി​ച്ചി​ട്ടു​ള്ള​ത്.