മനുഷ്യമൃഗ സംഘർഷം; വയനാടിന് 50 ലക്ഷം അനുവദിച്ച് ദുരന്തനിവാരണ വകുപ്പ്
Wednesday, February 12, 2025 7:17 PM IST
കൽപറ്റ: മനുഷ്യമൃഗ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വയനാടിന് 50 ലക്ഷം അനുവദിച്ച് ദുരന്തനിവാരണ വകുപ്പ്. ജില്ലാ കളക്ടർക്ക് പണം കൈമാറും. വനാതിർത്തി പ്രദേശങ്ങളിലെ അടിക്കാട് വെട്ടാനും ഈ പണം ഉപയോഗിക്കാം.
വയനാട്ടിൽ ഉണ്ടായിട്ടുള്ള വന്യജീവി അക്രമങ്ങൾ തടയുന്നതിന് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കാണ് ദുരന്ത നിവാരണ വകുപ്പ് പണം അനുവദിച്ചിരിക്കുന്നത്. നേരത്തെ തന്നെ ഈ പണം അനുവദിച്ചു കൊണ്ടുള്ള തീരുമാനമുണ്ടായിരുന്നു.
ഈ പണം ഇവിടുത്തെ വിവിധ തരത്തിലുള്ള ലഘൂകരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് തീരുമാനം.