കൊ​ളം​ന്പോ: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ശ്രീ​ല​ങ്ക​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. കൊ​ളം​ന്പോ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 49 റ​ൺ​സി​നാ​ണ് ശ്രീ​ല​ങ്ക ഓ​സ്ട്രേ​ലി​യ ത​ക​ർ​ത്ത​ത്.

ശ്രീ​ല​ങ്ക ഉ​യ​ർ​ത്തി​യ 215 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സ്ട്രേ​ലി​യ 33.5 ഓ​വ​റി​ൽ ഓ​ൾ​ഔ​ട്ടാ​യി. 41 റ​ൺ​സെ​ടു​ത്ത അ​ല​ക്സ് കാ​രി​ക്കും 32 റ​ൺ​സെ​ടു​ത്ത ആ​രോ​ൺ ഹാ​ർ​ഡി​ക്കും മാ​ത്ര​മാ​ണ് ഓ​സീ​സ് നി​ര​യി​ൽ തി​ള​ങ്ങാ​നാ​യ​ത്. സീ​ൻ അ​ബോ​ട്ടും ആ​ദം സാം​പ​യും 20 റ​ൺ​സ് വീ​ത​മെ​ടു​ത്തു.

ശ്രീ​ല​ങ്ക​യ്ക്ക് വേ​ണ്ടി നാ​ല് വേ​ണ്ടി നാ​ല് വി​ക്ക​റ്റെ​ടു​ത്ത മ​ഹീ​ഷ് തീ​ക്ഷ​ണ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ അ​ഷി​ത ഫെ​ർ​ണാ​ണ്ടോ​യും ഡു​നി​ത് വെ​ല്ലാ​ല​ഗെ​യും ആ​ണ് ഓ​സ്ട്രേ​ലി​യ​ൻ ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്.

വ​നി​ന്ദു ഹ​സ​ര​ങ്കെ​യും ച​രി​ത് അ​സ​ല​ങ്ക​യും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു. ആ​ദ്യം ബാ​റ്റ് ചെ​യ്ത ശ്രീ​ല​ങ്ക 46 ഓ​വ​റി​ലാ​ണ് പ​ത്ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 214 റ​ൺ​സെ​ടു​ത്ത​ത്.

വെ​ടി​ക്കെ​ട്ട് സെ​ഞ്ചു​റി​യു​മാ​യി ഒ​റ്റ​യാ​ൾ പോ​രാ​ട്ടം ന​ട​ത്തി​യ ക്യാ​പ്റ്റ​ൻ ച​രി​ത് അ​സ​ല​ങ്ക​യു​ടെ ബാ​റ്റിം​ഗ് മി​ക​വി​ലാ​ണ് ആ​തി​ഥേ​യ​ർ മാ​ന്യ​മാ​യ സ്കോ​റി​ലെ​ത്തി​യ​ത്. 126 പ​ന്തി​ൽ 14 ബൗ​ണ്ട​റി​ക​ളും അ​ഞ്ചു സി​ക്സ​റു​മു​ൾ​പ്പെ​ടെ 127 റ​ൺ​സാ​ണ് അ​സ​ല​ങ്ക അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

അ​തേ​സ​മ​യം, നാ​യ​ക​നു പു​റ​മേ, കു​ശാ​ൽ മെ​ൻ​ഡി​സ് (19), ജ​നി​ത് ലി​യാ​ന​ഗെ (11), ദു​നി​ത് വെ​ല്ലാ​ല​ഗെ എ​ന്നി​വ​ർ​ക്കു മാ​ത്ര​മേ ര​ണ്ട​ക്ക​മെ​ങ്കി​ലും ക​ട​ക്കാ​നാ​യു​ള്ളൂ.

ഓ​സ്ട്രേ​ലി​യ​യ്ക്കു വേ​ണ്ടി സീ​ൻ ആ​ബ​ട്ട് മൂ​ന്നു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ സ്പെ​ൻ​സ​ർ ജോ​ൺ​സ​ൺ, ആ​രോ​ൺ ഹാ​ർ​ഡി, ന​ഥാ​ൻ എ​ല്ലി​സ് എ​ന്നി​വ​ർ ര​ണ്ടു​വി​ക്ക​റ്റ് വീ​ത​വും മാ​ത്യു ഷോ​ർ​ട്ട് ഒ​രു​വി​ക്ക​റ്റും വീ​ഴ്ത്തി.

വി​ജ​യ​ത്തോ​ടെ പ​ര​ന്പ​ര​യി​ൽ ശ്രീ​ല​ങ്ക 1-0 ത്തി​ന് മു​ന്നി​ലെ​ത്തി.