തിരൂരിലെ സ്വകാര്യ ക്വാട്ടേഴ്സില്‍ യുവാവ് മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയിക്കുന്നെന്ന് പോലീസ്
Wednesday, February 12, 2025 3:27 PM IST
മലപ്പുറം: തിരൂരിലെ സ്വകാര്യ ക്വാട്ടേഴ്സില്‍ യുവാവിനെ രക്തം വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തി. പൂക്കയില്‍ സ്വദേശി കരീം ആണ് മരിച്ചത്. ചൊവ്വാഴ്ച രാതിയാണ് തിരൂര്‍ മങ്ങാടുള്ള വാടക ക്വാട്ടേഴ്സില്‍ ഇയാളുടെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് ചുറ്റും രക്തം തളം കെട്ടി കിടക്കുന്ന അവസ്ഥയിലായിരുന്നു. മുറി തുറന്നിട്ട നിലയിലായിരുന്നു. പുറത്ത് നിന്നുള്ളവര്‍ അകത്തുകടന്നതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ഇതോടെ സംഭവം കൊലപാതകമാണോയെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് താനൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇവിടെയെത്തിയ ചിലര്‍ കരീമുമായി തര്‍ക്കത്തിൽ ഏർപ്പെട്ടിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇത് ഇയാളുമായി അടുത്ത ബന്ധമുള്ളവരാമെന്നാണ് പോലീസിസിന്റെ നിഗമനം. ഇയാളുടെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.