വെള്ളിയാഴ്ച ഉച്ചകഴിഞ്ഞുള്ള ഹയർ സെക്കൻഡറി പരീക്ഷാ സമയത്തിൽ മാറ്റം
Tuesday, February 11, 2025 11:18 PM IST
തിരുവനന്തപുരം: വെള്ളിയാഴ്ച ഉച്ചകഴിഞ്ഞു നടത്തുന്ന ഹയർസെക്കൻഡറി പരീക്ഷകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി മന്ത്രി വി.ശിവൻകുട്ടി.
വെള്ളിയാഴ്ചകളിലെ പരീക്ഷ ഉച്ചകഴിഞ്ഞു രണ്ടിന് തുടങ്ങി വൈകുന്നേരം 4.45ന് അവസാനിക്കും. നേരത്തേ ഇത് 1.30ന് തുടങ്ങി 4.15ന് അവസാനിക്കുന്ന തരത്തിലായിരുന്നു പരീക്ഷ കലണ്ടർ.
ഹയർ സെക്കൻഡറി പരീക്ഷ നടക്കുന്ന വെള്ളിയാഴ്ചകളിലെ സമയത്തിലാണ് മാറ്റം. മാർച്ച് മൂന്നു മുതൽ 26വരെ പ്ലസ്ടു, മാർച്ച് ആറു മുതൽ 29വരെ പ്ലസ് വണ്‍ പരീക്ഷകളും നടത്തും.
പ്ലസ് വണ്‍ ഇംപ്രൂവ്മെന്റ് പരീക്ഷ ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷയ്ക്കൊപ്പമാണ് നടക്കുക.