പാതിവില തട്ടിപ്പ്; ഇഡി കേസെടുത്തു
Tuesday, February 11, 2025 9:26 PM IST
കൊച്ചി: പാതിവിലത്തട്ടിപ്പിൽ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. ഇഡിയുടെ കൊച്ചി യൂണിറ്റാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തേ തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇഡി ശേഖരിച്ചിരുന്നു.
ക്രൈംബ്രാഞ്ച് അന്വേഷണത്തിനു പുറമെയാണ് ഇഡിയുടെ അന്വേഷണം. തട്ടിപ്പിൽ ആദ്യം രജിസ്റ്റർ ചെയ്ത 34 കേസുകളാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. എറണാകുളം 11, ഇടുക്കി 11, ആലപ്പുഴ എട്ട്, കോട്ടയം മൂന്ന്, കണ്ണൂർ ഒന്ന് എന്നിങ്ങനെയാണ് ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്ന കേസുകൾ.
ഇവ പോലീസ് സ്റ്റേഷനുകളിൽ ആദ്യം ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്തവയാണ്. കേസന്വേഷണത്തിനായി പ്രത്യേക സംഘം രൂപവത്കരിക്കാൻ ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നിർദേശം നൽകിയിരുന്നു.
കേസിൽ സായിഗ്രാമം സ്ഥാപക ചെയര്‍മാനും എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ആജീവനാന്ത രക്ഷാധികാരിയുമായ ആനന്ദകുമാർ ഒന്നാം പ്രതിയും നാഷണൽ എൻജിഒ കോൺഫെഡറേഷൻ സംസ്ഥാന സെക്രട്ടറി അനന്തു കൃഷ്ണൻ രണ്ടാം പ്രതിയും റിട്ട. ജസ്റ്റീസ് സി.എന്‍. രാമചന്ദ്രന് നായർ മൂന്നാം പ്രതിയുമാണ്.