ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിനു തീപിടിച്ചു
Tuesday, February 11, 2025 9:12 PM IST
തിരുവനന്തപുരം: ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വീടിനു തീപിടിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക്12ന് വട്ടിയൂർക്കാവ് ചെമ്പുക്കോണത്ത് ലക്ഷ്മിയിൽ ഭാസ്കരൻ നായരുടെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്.
പൊള്ളലേറ്റ ഭാസ്കരൻ നായരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്യാസ് ചോർന്നതിന് പിന്നാലെ ഫ്രിഡ്ജ് റീ സ്റ്റാർട്ട് ആയപ്പോഴുണ്ടായ സ്പാർക്കിൽ നിന്നുമാണ് പൊട്ടിത്തെറിയുണ്ടായതെന്നാണ് ഫയർഫോഴ്സിന്റെ നിഗമനം.
തീപിടിത്തത്തില്‍ ഫ്രിഡ്ജ്, മൈക്രോവേവ് ഓവൻ, മറ്റ് അടുക്കള സാമഗ്രികൾ എന്നിവ കത്തി നശിച്ചു. രണ്ട് ഗ്യാസ് സിലിണ്ടറുകളാണ് അടുക്കളയില്‍ ഉണ്ടായിരുന്നത്. പൊട്ടിത്തെറിയില്‍ ഒരു ഗ്യാസ് സിലിണ്ടര്‍ വീടിന്റെ ഭിത്തി തകർത്താണ് പുറത്തേക്ക് തെറിച്ചു പോയത്.
അടുക്കളക്ക് പിന്നിലുള്ള മതിലും പൊട്ടിത്തെറിയിൽ തകർന്നിട്ടുണ്ട്. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തിൽ മണിക്കൂറുകൾ പരിശ്രമിച്ചാണ് തീ കെടുത്തിയത്.