ജമ്മു കാഷ്മീരിൽ സ്ഫോടനം; രണ്ട് സൈനികർക്ക് വീരമൃത്യു
Tuesday, February 11, 2025 6:53 PM IST
ശ്രീനഗർ: നിയന്ത്രണരേഖയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിൽ രണ്ട് സൈനികർ വീരമൃത്യു വരിച്ചു. അഖ്നൂർ സെക്ടറിൽ പട്രോളിംഗ് നടത്തുന്നതിനിടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു സൈനിക ഉദ്യോഗസ്ഥനും ഒരു ജവാനുമാണ് വീരമൃത്യു വരിച്ചതെന്നാണ് റിപ്പോർട്ട്.
സ്ഥലത്ത് കൂടുതൽ സൈന്യത്തെ എത്തിച്ച് പരിശോധന നടത്തുകയാണ്.