കൊ​ച്ചി: കൊ​ക്കെ​യ്ന്‍ കേ​സി​ൽ ന​ട​ന്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളെ വെ​റു​തെ​വി​ട്ടു. എ​റ​ണാ​കു​ളം സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ഇ​വ​രെ വെ​റു​തെ​വി​ട്ട​ത്. 2015 ജ​നു​വ​രി 30നാ​യി​രു​ന്നു ഷൈ​ന്‍ ടോം ​ചാ​ക്കോ​യേ​യും നാ​ല് യു​വ​തി​ക​ളേ​യും കൊ​ച്ചി ക​ട​വ​ന്ത്ര​യി​ലെ ഫ്ലാ​റ്റി​ല്‍ വ​ച്ച് കൊ​ക്കെ​യ്ന്‍ ഉ​പ​യോ​ഗി​ച്ച​തി​ന് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ കൊ​ക്കെ​യ്ന്‍ കേ​സാ​യി​രു​ന്നു ഇ​ത്. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ രാ​ത്രി പ​ന്ത്ര​ണ്ടി​ന് ന​ട​ത്തി​യ റെ​യ്ഡി​ല്‍ ഷൈ​ന്‍ ടോം ​ചാ​ക്കോ​യും മോ​ഡ​ലു​ക​ളാ​യ രേ​ഷ്മ രം​ഗ​സ്വാ​മി, ബ്ലെ​സി സി​ല്‍​വ​സ്റ്റ​ര്‍, ടി​ന്‍​സ് ബാ​ബു, സ്‌​നേ​ഹ ബാ​ബു എ​ന്നി​വ​രും പി​ടി​യി​ലാ​യി​രു​ന്നു.

അ​റ​സ്റ്റി​ലാ​കു​മ്പോ​ള്‍ ഇ​വ​ര്‍ മ​യ​ക്ക് മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച നി​ല​യി​ലാ​യി​രു​ന്നു. കേ​സി​ല്‍ എ​ട്ടു​പ്ര​തി​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​ക​ള്‍​ക്ക് വേ​ണ്ടി അ​ഡ്വ. രാ​മ​ന്‍ പി​ള്ള​യാ​ണ് ഹാ​ജ​രാ​യ​ത്.

കാ​ക്ക​നാ​ട്ടെ ഫോ​റ​ന്‍​സി​ക് ലാ​ബി​ല്‍ ആ​യി​രു​ന്നു ഇ​വ​രു​ടെ ര​ക്ത സാ​മ്പി​ളു​ക​ള്‍ ആ​ദ്യം പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​പ​രി​ശോ​ധ​ന​യി​ല്‍ കൊ​ക്കെ​യ്ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. 2018 ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ വി​ചാ​ര​ണ ആ​രം​ഭി​ച്ച​ത്. അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ താ​ന്‍ കൊ​ക്കെ​യ്ന്‍ കൈ​വ​ശം വ​ച്ചി​ട്ടി​ല്ലെ​ന്നാ​യി​രു​ന്നു ഷൈ​ന്‍ ടോം ​ചാ​ക്കോ പ​റ​ഞ്ഞ​ത്.